വൈക്കം ; കര്‍ഷകര്‍ നേരിടുന്ന വിവിധ ആവശൃങ്ങള്‍ക്ക് പരിഹാരം ആവശൃപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ടി. എ. മനോജ് നയിക്കുന്ന കര്‍ഷക പ്രതിഷേധ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഉല്ലല ജംഗ്ഷനില്‍ നിന്ന് വൈക്കത്തേക്ക് പുറപ്പെടും. വൈക്കം നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ കര്‍ഷകര്‍ ജാഥയില്‍ അണിചേരും. കര്‍ഷക മാര്‍ച്ച് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാതൃൂസ് ഉദ്ഘാടനം ചെയ്യും. ഉല്ലലയില്‍ നിന്ന് പുറപ്പെടുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. വൈകിട്ട് 5 ന് സതൃാഗ്രഹ സ്മാരക ഹാളില്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ജാഥ സമാപിക്കും. 5 ന് നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി രാഷ്ട്രീയകാരൃ സമിതി അംഗം കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും, പ്രസിഡന്റ് ടി. എ മനോജ് അദ്ധൃഷത വഹിക്കും, ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണകുന്നേല്‍ മുഖൃല പ്രഭാഷണം നടത്തും.
Related Posts

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു;
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.…

എയ്ഡ്സ് ബോവത്കരണ സദസ്സ്
തൃശൂർ : കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, തൃശൂർ അമല മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ -യുവജാരൺ ക്യാമ്പ് സമാപന സമ്മേളനം,…

കോവളം : പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസിന് നാളെ തുടക്കമാകും.ഉറുസ് 22ആം തിയതി മുതൽ 3ആം തിയതി വരെ വിവിധ പള്ളികളിലെ പ്രഗത്ഭ ഇമാമുമാർ…