പി.ആര്. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വര്‍ഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു.ഞാന്‍ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങള്‍ മാത്രമല്ല പരാജയ ചിത്രങ്ങള്‍ പോലും ഞാന്‍ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകള്‍ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകള്‍ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാന് സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷമായി. സിനിമയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാന്‍ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്- സൈജു കുറുപ്പ് പറഞ്ഞു.
Related Posts
പന്നിയോട് ഗവൺമെന്റ് LP സ്കൂളിൽ വർണ്ണ കൂടാരം
പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പന്നിയോട് ഗവൺമെന്റ് എൽപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിന് സ്റ്റാർസ് പദ്ധതി പ്രകാരം എസ് എസ് കെ ഫണ്ടിൽ നിന്ന് ലഭിച്ച വർണ്ണ…
ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
.നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആ നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.…
പുത്തൻ എസി സ്ലീപ്പറുകളുമായി കെഎസ്ആർടിസി
ബെംഗളൂരു: പുത്തൻ എസി സ്ലീപ്പറുകളുമായി കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തിയേക്കും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.ബെംഗളൂരുവിൽ…
