കാസർകോട് .ലഹരി കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ചെറുവത്തൂർ സ്വദേശി കെ കെ സജീഷ് (40)ആണ് മരിച്ചത് കാർ ഓടിച്ചിരുന്ന സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു.ഇന്ന് പുലർച്ച് 2.45 ന് ആയിരുന്നു അപകടം. നാലാംമയിൽ അണ്ടർ പാസ്സേജിന്റെ തെക്കുഭാഗത്ത് നിന്ന് സർവീസ് റോഡിലേക്ക് കയറവേയാണ് ചെർക്കള ഭാഗത്തുനിന്ന് കാസർഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ ഇടിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാസർകോഡ് കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
