രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ട് ചോരിക്ക് എതിരെ നടക്കുന്ന പ്രക്ഷോഭ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്തുന്ന ഒപ്പുശേഖരണത്തിൻ്റെ തലയോലപ്പറമ്പ് ബ്ലോക്ക് തല ഉദ്ഘാടനം.[25/09, 12:11 pm] mk shibu BLOCK PRESIDENT: വോട്ട് ചോരിക്ക് എതിരെ ഒപ്പ് ശേഖരണത്തിന് തുടക്കമായി.തലയോലപ്പറമ്പ്’ :രാജ്യത്തെ ജനങ്ങളുടെ വോട്ട് അവകാശ സംരക്ഷണത്തിനായി വോട്ട് ചോരിക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പുശേഖരണത്തിൻ്റെ ബ്ലോക്ക് തല ഒപ്പ് സമാഹരണത്തിന് തുടക്കമായി.വോട്ട് ചോരിക്കെതിരെ അഞ്ച് കോടി ഒപ്പുകളാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി സമാഹരിച്ച് രാഷ്ട്രപതിക്ക് സമർപ്പിക്കുന്നത്.തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ മണ്ഡലങ്ങളിലെ പൊതു ജനങ്ങളിൽ നിന്നും അയ്യായിരം ഒപ്പുകളാണ് ശേഖരിക്കുന്നത്.
