ന്യൂഡൽഹി: ലഡാക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്ന് ബിജെപി നേതൃത്വം. പ്രാദേശികനേതാക്കൾക്കു കോൺഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നതായും ബിജെപി ആരോപിച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും ബിജെപി ആരോപിച്ചു. അതേസമയം, ലഡാക്കിലെ അക്രമത്തിനു കാരണം 2020-ൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ നിന്നു പിന്തിരിഞ്ഞതും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്ക് പറഞ്ഞു. പ്രതിഷേധങ്ങൾ കത്തിപ്പടരുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം ദേശീയമാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വാങ്ചുക്ക്.
Related Posts
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്.വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്…
അഹമ്മദാബാദ് വിമാനാപകടം: കാരണക്കാരൻ ക്യാപ്റ്റനോ?
വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടുമായി വാള് സ്ട്രീറ്റ് ജേര്‍ണല്‍. രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന്…
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 11,495 രൂപയും നല്‍കണം. ഒക്ടോബര്‍ 11 ശനിയാഴ്ച…
