കോട്ടയം:കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പോര്‍ട്സ് ഡേ നടത്തി. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ആന്‍സി സിബി, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ടോം കെ. മാത്യു, ജോയ്സ് പോള്‍, അഞ്ചു തോമസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. കുട്ടികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്. ഹൗസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ സ്കൂള്‍ മാനേജര്‍ സല്യൂട്ട് സ്വീകരിച്ചു. വൈസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണവും നടത്തി. വിവിധ മത്സരങ്ങളാണ് ഇതോടനുബന്ധിച്ചു നടത്തിയത്. .
Related Posts

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തണം- മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര…

ഹർഷിനിക്കും ഹാഷ്നിക്കും വൈദ്യുതി വെട്ടത്തിൽ പഠനം നടത്താം
പീരുമേട്: തോട്ടമുടമ വൈദ്യുതിപോസ്റ്റ് സ്ഥാപിക്കാൻ അനുമതി നിഷേധി ച്ചതിനെ തുടർന്ന് മെഴുകുതിരി വെളിച്ചത്തിൽ പഠനം നടത്തേണ്ട ദുരവസ്ഥയിൽ നിന്നും മോചനം നേടി വിദ്യാർത്ഥിനികൾ .വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ക്ലബ്ബിന്…

യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻ പുരിയിലെ ബഹ്ഗുൽ നദി തീരത്താണ് നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്ന്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽ…