. ന്യൂഡൽഹി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ-സൈൻ നിർബന്ധമാക്കി.സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനിമുതൽ ഓൺലൈൻ വോട്ടപ്പട്ടിയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുള്ളൂ. ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്കാരം വന്നത്. നേരത്തെ ഫോട്ടോ തിരിച്ചറിയാൻ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും സാധിക്കുമായിരുന്നു ഇത് വ്യാപകമായി ക്രമക്കേടിന് കാരണമായി . ഇനിമുതൽ ആധാറുമായി ബന്ധിപ്പിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
Related Posts

ഏത് സിപിഐഎം നേതാവിനാണ് വിശ്വാസമുള്ളത് എന്ന് സണ്ണി ജോസഫ്
മലപ്പുറം: സിപിഐഎമ്മിന് ഈശ്വര വിശ്വാസമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും…

സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു
മാള :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, പരിസ്ഥിതി-പൊതുപ്രവർത്തകനുമായിരുന്ന സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പൊയ്യ സി എഫ് ഐ ലോകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആർ ജെ…

പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ജീവനൊടുക്കി
തൃശൂർ: പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കി യുവാവ്. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് മരിച്ചത്.സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ…