ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയെയും മകനെയും മകളെയുമാണ് പ്രിയങ്ക കണ്ടത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നാണ് വിവരം. ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം പറഞ്ഞു.പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ ഉണ്ടായിട്ടും ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന് സിപിഐഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഡിസിസി ഇടപെട്ട് കൂടിക്കാഴ്ചയ്ക്ക്അവസരമൊരുക്കിയത്. പ്രിയങ്ക താമസിക്കുന്ന പടിഞ്ഞാറെത്തറ താജ് ഹോട്ടലില്‍ എത്തിയാണ് കുടുംബം കൂടിക്കാഴ്ച നടത്തിയത്. ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു തുടക്കം മുതല്‍ കുടുംബം സ്വീകരിച്ച നിലപാട്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും കുടുംബം അതേ നിലപാടിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *