സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.

സംസ്ഥാനത്ത് പാൽവില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത് .എന്നാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്ക് ആണെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ അതിരൂക്ഷമായി വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയം ചർച്ച തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *