ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

.വിലങ്ങാട്: വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന പതിനാല് ഭവനങ്ങളിൽ വിലങ്ങാട് താമരശേരി രൂപതയുമായി സഹകരിച്ചു നടപ്പാക്കുന്ന ഭവനങ്ങളുടെ തറക്കല്ലിടൽ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. നാല് ഭവനങ്ങൾക്കാണ് തറക്കല്ലുകളിട്ടത്. രണ്ട് വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസം നടത്തിയിരുന്നു. ശേഷിക്കുന്ന ഒരു വീടിൻറെ തറക്കല്ലിടൽ അടുത്ത ആഴ്ച നടക്കും. വിലങ്ങാട്, കണ്ണൂർ, ചക്കിട്ടപ്പാറ എന്നീ പ്രദേശങ്ങളിലാണ് ഭവന നിർമ്മാണം പുരോഗമിക്കുന്നത്. ഭവന പദ്ധതി കൂടാതെ ദുരിതബാധിതർക്കായി ജീവനോപാധി വികസന പ്രവർത്തനങ്ങളും സഹൃദയ നടപ്പാക്കുന്നുണ്ട്.ശിലാസ്ഥാപന കർമങ്ങളിൽഫാ. വിൽസൺ മുട്ടത്തുകുന്നേൽ, ഫാ. പ്രിയേഷ് തേവടിയിൽ, ഫാ. സായി പാറക്കുളങ്ങര, സിദ്ധാർഥ് എസ്. നാഥ്, ആൽബിൻ സക്കറിയാസ് എന്നിവർ സന്നിഹിതരായിരുന്നു.വയനാട് ദുരിതബാധിതർക്കായി എറണാകുളം-അങ്കമാലി അതിരൂപത സഹൃദയ വഴി നൽകുന്ന 7 ഭവനങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.ഫോട്ടോ:വിലങ്ങാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *