കൊച്ചി. കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പരാതി ഇതുവരെ കൊടുത്തിട്ടില്ല. ഇന്നലെ വൈകിട്ട് കലൂരിൽ ഗ്രേസി നടത്തുന്ന ബ്യൂട്ടിപാർലറിൽ എത്തി മകൻ ഷെഫിൻ ജോസഫ് (23)പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം .കടയിൽ ഉണ്ടായ തർക്കത്തിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ മകൻ കുത്തുകയായിരുന്നു. തുടർന്ന് ഷെഫിൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പറയുന്നത്. കുടുംബം പരാതി നൽകുന്ന അടിസ്ഥാനത്തിൽ ആയിരിക്കും കേസ് എടുക്കുന്ന കാര്യങ്ങൾ തീരുമാനിക്കുക എന്നും ഷെഫിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുക ആണെന്നും പോലീസ് പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു
