കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിസാമോൾ ഇസ്മായിൽ, സാലി ഐപ്പ്, സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീൻ, വാർഡ് മെമ്പർ ഷിബി ബോബൻ, കോതമംഗലം ബിപിസിബിനിയത്ത് പി എച്ച്,എസ് എം സി ചെയർപേഴ്സൺ രാധിമോൾ കെ ആർ,പിടിഎ വൈസ് പ്രസിഡൻറ് ബിന്ദു സി റ്റി, ബി ആർ സി കോ-ഓഡിനേറ്റർലേഖ എസ്,എച്ച് എം അയിഷ പി കെ, പിടിഎ പ്രസിഡൻറ് സുരേഷ് പി എസ്, അധ്യാപിക ഹസ്സ സി ജെ എന്നിവർ സംസാരിച്ചു.
മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു
