കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ചടയമംഗലം സ്വദേശി സുരേഷിനെയാണ് കാട്ടാക്കട എസ് ഐ മനോജ് വീടുകയറി മര്‍ദ്ദിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ്.കാട്ടാക്കട എസ്ഐ എന്നെ ഇവിടെ വന്ന് വിലങ്ങ് വച്ച് മര്‍ദിച്ചെന്ന് സുരേഷ് പറഞ്ഞു. ക്രമിനല്‍ സംഘത്തെ കൂട്ടുപിടിച്ചായിരുന്നു മര്‍ദനമെന്നും സുരേഷ് പറഞ്ഞു. പിന്നീട് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് സുരേഷിനെ ഇറക്കി വിടുകയായിരുന്നു. ഭാര്യയോടടക്കം അതിക്രമം കാണിച്ചെന്നും വ്യക്തമാക്കി.2024 ഓഗസ്റ്റിലാണ് ചടയമംഗലം സ്വദേശിയായ സുരേഷിനെ കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പം ചില ക്രിമിനല്‍ സംഘവും ചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചത്. തടയാനെത്തിയ സുരേഷിന്റെ ഭാര്യയേയും മര്‍ദിച്ചു. വീട്ടിലുണ്ടായിരുന്ന പണമടക്കം എടുത്തുകൊണ്ടാണ് സുരേഷിനെ പൊലീസ് ജീപ്പില്‍ കയറ്റി കാട്ടാക്കടയിലേക്ക് കൊണ്ടുപോയത്. കാട്ടാക്കടയിലുള്ള ഒരാളെ വെട്ടി പരുക്കേല്‍പ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. സുരേഷിനെ കൊണ്ടു പോകുന്ന വഴിയില്‍ മറ്റൊരു ചിത്രം എസ്ഐയുടെ ഫോണിലേക്ക് വന്നു. അപ്പോഴാണ് ആളുമാറിയതാണെന്ന് എസ്ഐക്ക് മനസിലായത്. ഇതോടുകൂടി ഇദ്ദേഹത്തെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.ക്രൂരമായ മര്‍ദനത്തിനാണ് സുരേഷ് ഇരയായത്. ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്വേഷണം എവിടെയും എത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ഗുരുതരമായ ചട്ടലംഘനം മനോജിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പി സമര്‍പ്പിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ശേഷം, നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സുരേഷ് പരാതി നല്കി. എന്നിട്ടും പരിഹാരമായില്ലെന്നാണ് സുരേഷഷ് പറയുന്നത്. നീതി തേടി ഏതറ്റം വരെയും പോകാനാണ് തീരുമാനം എന്ന് സുരേഷ്.
Related Posts
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില…
മതിൽ ഇടിഞ്ഞുവീണ് ഡൽഹിയിൽ ഒരു കുടുംബത്തിലെ 7 പേർക്ക് ദാരുണാന്ത്യം.
കനത്ത മഴയിൽ ഹരിഹർ നഗറിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു .എട്ടു പേരാണ് അപകടത്തിൽപ്പെട്ടത് ഇതിൽ ഒരാൾ രക്ഷപ്പെട്ടത് ആയാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം…
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗവും തെരെഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭരണസമിതിയിലേക്ക് എം അശോകകുമാർ (പ്രസിഡന്റ് )എം…
