സംഗീതം ജനമനസുകളില്‍ ഈശ്വരഭക്തിയാകും- വി. ദേവാനന്ദ്

വൈക്കം: റിട്ടയര്‍ ചെയ്തവരുടെ മാനസികോല്ലാസാത്തിനും ശാരീരിക ക്ഷമതയ്ക്കും പാട്ടുകൂട്ടങ്ങള്‍ പ്രയോജനകരമാണെന്ന് ഗായകന്‍ വി. ദേവാനന്ദ് പറഞ്ഞു.കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കലാസാംസ്‌കാരിക വേദിയായ ‘സ്പാര്‍ക്’ വൈക്കത്ത് സംഘടിപിച്ച ഓണാഘോഷവും, പാട്ടുകൂട്ടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ സ്പാര്‍ക് ചെയര്‍മാന്‍ ഇ.എന്‍. ഹര്‍ഷകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. മുരളി, ടി.എസ്. സലിം, സംസ്ഥാന ഭാരവാഹികളായ കെ.ഡി. പ്രകാശന്‍, പി.കെ. മണിലാല്‍, എം.കെ. ശ്രീരാമചന്ദ്രന്‍, ഗിരിജ ജോജി, പി.വി. സുരേന്ദ്രന്‍, ബി.ഐ. പ്രദീപ്കുമാര്‍, സി. അജയകുമാര്‍, ലീല അക്കരപ്പാടം, ഇടവട്ടം ജയകുമാര്‍, കെ.കെ. രാജു, ഗീത കാലാക്കല്‍, സുജാത രമണന്‍, ഫിലോമിന ജോസഫ്, ഗംഗാദേവി എന്നിവര്‍ പ്രസംഗച്ചു. തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ നിന്നെത്തിയ കെഎസ്എസ്പിഎ അംഗങ്ങള്‍ നടത്തിയ പാട്ടുകൂട്ടവും വിവിധ കലാപരിപാടികളും നടത്തി.ചിത്രവിവരണം- കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കലാസാംസ്‌കാരിക വേദിയായ ‘സ്പാര്‍ക്’ നടത്തിയ ഓണാഘോഷവും, പാട്ടുകൂട്ടവും ഗായകന്‍ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *