ലെഫ്റ്റനന്റ് ജനറൽ ഗുൽബിർ പാൽ സിംഗ് സത്രം എൻസിസി എയർ സ്ട്രിപ്പ് സന്ദർശിച്ചു

സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലെഫ്റ്റ് ജനറൽ ഗുൽബിർ പാൽ സിംഗ് തേക്കടിയിൽ ബോട്ടിങ് നടത്തിയതിനുശേഷമാണ് സത്രം എയർ സ്ട്രിപ്പ് സന്ദർശിച്ചത് .എൻസിസി ഡയറക്ടർ ജനറൽ പദവി വഹിക്കുന്ന അദ്ദേഹം നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തി .ഭാവിയിൽ എൻ സി സി എയർ സ്ട്രിപ്പിൽ ഒരു ഡ്രോൺ പരിശീലനം കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളെക്കുറിച്ചും ചർച്ചചെയ്തു .ഡ്രോൺ പരിശീലിപ്പിക്കാൻ അനുകൂലമായ സാഹചര്യമാണ് സത്രത്തിൽ നിലവിലുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .എൻസിസി അസിസ്റ്റൻറ് ഡയറക്ടർ മേജർ ജനറൽ രമേശ് ഷണ്മുഖം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശോഭ ,അസിസ്റ്റൻറ് എൻജിനീയർ ഗീതു , എം .ഗണേശൻ ,എൻസിസി പബ്ലിസിറ്റി ലൈസൻ ഓഫീസർ സികെ അജി എന്നിവർ ഒപ്പമുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *