.മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ഷമീർ മുഹമ്മദ് സംവിധാന കുപ്പായം ഇടാൻ ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനാകും എന്നാണ് റിപ്പോർട്ട്. 2026 പകുതിയിൽ ആരംഭിക്കുന്ന പ്രോജക്ട് ഒരു ആക്ഷൻ തില്ലറായിരിക്കുമെന്നും ഇതുവരെ കാണാത്ത വ്യത്യസ്ത കഥാപാത്രമുള്ള പൃഥ്വിരാജ് സിനിമയിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ചാർലി, അങ്കമാലി ഡയറീസ് , അജഗജാന്തരം ,മാളികപ്പുറം ,മാർക്കോ തുടങ്ങിയ ചിത്രങ്ങലിൽ എഡിറ്ററായി തിളങ്ങിയ ഷമീർ മുഹമ്മദ്ൻ്റെ സംവിധാന അരങ്ങേറ്റം ആകാംക്ഷയോടെയാണ് സിനിമ ലോകം ഉറ്റു നോക്കുന്നത്. ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട് എഡിറ്റർ സംവിധായകൻ ആകുമ്പോൾ മികച്ച ഒരു ആക്ഷൻ ത്രില്ലർ തന്നെ പ്രതീക്ഷിക്കാം
മലയാളത്തിലെ പ്രശസ്ത എഡിറ്റർ ഷമീർ മുഹമ്മദ് സംവിധായകനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു
