കോട്ടയം:പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം പൊതു സമൂഹത്തിൽ നിന്നാണ് എന്നുള്ളത് ദുഃഖപരം; വി.എൻ വാസവൻ കോട്ടയം: പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം പൊതു സമൂഹത്തിൽ നിന്നാണ് എന്നുള്ളത് ദുഃഖപരം എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.ഏറ്റുമാനൂരീൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ പ്രവർത്തക സംഗമവും,ഓണക്കീറ്റ് വിതരണവും, അംഗങ്ങൾക്കായി കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തീൽ ജില്ലാ പ്രസിഡൻ്റ് എ. ആർ രവിന്ദ്രൻ ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി എൻ.പി തോമസ്, എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.പി രാജീവ് ചിറയീൽ, ബൈജു പെരുവ, രാജേഷ് കുര്യനാട്, അജേഷ് ജോൺ,ബെയ്ലോൺ എബ്രാഹം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *