സഹകരണ ഓണ ചന്തക്ക് തുടക്കമായി

കോതമംഗലം: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് അങ്കണത്തില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഓണ വിപണി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് ഓണക്കിറ്റ് വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേല്‍ക്കുമ്പോള്‍ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ സബ്ബ് സിഡിയോടെയും,ബാങ്കിന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ചും വില കുറച്ച് പലവ്യജ്ഞനങ്ങളും അതോടൊപ്പം കര്‍ഷരുടെ പക്കല്‍ നിന്നും നാടന്‍ പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും സംഭരിച്ചാണ് വില്പന നടത്തുന്നതെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു.വൈസ് പ്രസിഡന്റ് തോമസ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ വി.സി. മാത്തച്ചന്‍, ജോസഫ് ജോര്‍ജ്,അഭിലാഷ് കെ.ഡി, ഹൈദ്രോസ് പി.എം, സോണിയ കിഷോര്‍, മോസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഭരണ സമിതി അംഗം ജോയി പോള്‍ സ്വാഗതവും സെക്രട്ടറി കെ.കെ. ബിനോയി കൃതജ്ഞതയും പറഞ്ഞു.ക്യാപ്ഷന്‍.. ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണ വിപണി ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ് നിര്‍വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *