13 ആം വയസ്സിൽ സ്വന്തം കമ്പനി സ്ഥാപിച്ച് , ഏറ്റവും പ്രായം കുറഞ്ഞ സിഇഒ,ആദിത്യൻ രാജേഷ് .കേരളത്തിൽ നിന്നുള്ള ആദിത്യൻ രാജേഷ് ബാല്യത്തിൽ തന്നെ ടെക് ലോകത്തെ വിസ്മയിപ്പിച്ച യുവ ഐടി സംരംഭകനാണ്. ഇപ്പോൾ ദുബായ് ൽ താമസിക്കുന്ന ആദിത്യൻ വെറും പതിമൂന്നാം വയസ്സിൽ തന്നെ തൻറെ ട്രൈനെറ് സൊലൂഷൻസ് എന്ന് വെബ് ഡിസൈൻ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് കമ്പനിയുടെ സ്ഥാപകനായി .5 വയസ്സിൽ തന്നെ കമ്പ്യൂട്ടറിൽ താൽപര്യം വളർത്തിയ ആദിത്യൻ 9 വയസ്സ് ൽ തന്നെ ആദ്യ മൊബൈൽ ആപ്പ് സൃഷ്ടിച്ചു. തുടർന്ന് പതിമൂന്നാം വയസ്സിൽ കമ്പനി ആരംഭിച്ച്, ഇന്നുവരെ 12 അധികം ക്ലൈന്റുകൾക്കായി ഐടി സേവനങ്ങൾ നൽകി .പഠനത്തിനൊപ്പം “A Craze “എന്ന യൂട്യൂബ് ചാനൽ വഴിയും ടെക്നോളജി, കോഡിങ്, ഗെയിമിംഗ്, ഡിസൈൻ തുടങ്ങിയ മേഖലകളുടെ അറിവുകൾ പങ്കുവെക്കുന്നു. ഭാവിയിൽ IOS ആപ്പുകൾ വികസിപ്പിക്കാനും കമ്പനി ആഗോളതലത്തിലേക്ക് വ്യാപിക്കാനുള്ള വലിയ സ്വപ്നങ്ങളിലൂടെയാണ് ഈ കൊച്ചു ബാലൻ മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *