ഓണം വാരാലോഷവും, ജലഘോഷയാത്രപാച്ചല്ലൂർ പൊഴിക്കരയിൽസെപ്തംബർ 5, 6, 7 തിയതികളിൽ

:ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ് കനാലും അറബിക്കടലിൽ സംഗമിക്കുന്നപ്രകൃതിരമണീയമായ പാച്ചല്ലൂർ പൊഴിയിൽ ജലഘോഷയാത്രയും, ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു. നിരവധിയായ നാടൻ വള്ളങ്ങളിൽ വാദ്യമേളങ്ങളും, തെയ്യം, ഓട്ടൻതുള്ളൽ, കഥകളി, തിരുവാതിരകളി തുടങ്ങി കലാരൂപങ്ങളും പ്രദർശനവും വർണ്ണ ശബളമായ ജല ഘോഷയാത്രയിൽഅണിനിരക്കുന്നു. സെപ്റ്റംബർ 6 വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന ജലഘോഷയാത്രയിൽ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, നഗരസഭ കൗൺസിലർമാർ,ജനപ്രതിനിധികൾ തുടങ്ങി വിവിധ സാമൂഹിക-സാമുദായിക – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പനത്തുറ പി ബൈജു, ജനറൽകൺവീനർ എസ്.ഉദയരാജ് കോ-ഓഡിനേറ്റർ ഡി.ജയകുമാർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *