. കുറച്ചു ദിവസങ്ങളായി ചൂടിൽ വലയുന്ന ചെന്നൈക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴയാണ്. രാത്രി 11:00 ആണ് ചെന്നൈയുടെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത് .ഒരു മണിക്കൂറിന്ള്ളിൽ 100 മില്ലിലിറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലി ലിറ്റർ മഴയും മെഡിക്കൽ കോളേജ് മേഖലയിൽ 97.5 മില്ലിലിറ്റർ മഴയും രേഖപ്പെടുത്തി. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്. കേരളത്തിലും കാറ്റ് അനുകൂലം ആയതിനാൽ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Related Posts

അക്കാദമിക് അവാർഡ് വിതരണംസംഘടിപ്പിച്ചു
പീരുമേട് :ഏലപ്പാറസർക്കാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അക്കാദമിക് അവാർഡ് വിതരണം സംഘടിപ്പിച്ചു. ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉദ്ഘാടനം…

പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി
പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി…
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്കന്യകാമറിയത്തിന്റെ തിരുനാള്‍, കൊടിയേറ്റ് നാളെ
വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും, എട്ടുനോമ്പാചരണവും ശനിയാഴ്ച്ച തുടങ്ങി. തിരുനാളിന്റെ കൊടിയേറ്റ് സെപ്തംബര്‍ 1-ന് വൈകിട്ട് 6.00-ന് ഫരീദാബാദ്-ഡല്‍ഹി രൂപത…