കോതമംഗലം: പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ് ഒരുക്കിയ ഓണ സദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മാത്യു കുഴല്നാടന് എംഎല്‍എ സ്ഥാപനത്തിലേക്ക് ആവശ്യമായ കിടക്കകളും തലയിണകളും കൈമാറി. അടിവാട് കൈരളി ജ്വല്ലറി ഉടമ അന്തേവാസികള്‍ക്ക് ഓണക്കോടിയും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ജിമ്മി മിക്സിയും, മിലാന് ക്ലബ് മെമ്പര്‍ ഹസ്സന് ബാപ്പൂട്ടി ഗ്യാസ് അടുപ്പും ഓണസമ്മാനമായി നല്കി. പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ്, ജനപ്രതിനിധികളായ നിസാമോള്‍ ഇസ്മയില്‍, സാലി ഐപ്പ്, ജിനു മാത്യു, ഫിജിന അലി, ഡോളി സജി, ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി അംഗങ്ങളായ അനില്‍ അബ്രഹാം, എം പി ഷൗക്കത്ത് അലി, അലക്സി സ്കറിയ, ജോയി അഗസ്റ്റിന്, ഷാജി സി ജോണ്‍, ജിഷ സജീവ് എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍… പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തില്‍ അന്തേവാസികള്‍ മാത്യു കുഴല്നാടന് എംഎല്‍എയോടൊപ്പം നടത്തിയ ഓണാഘോഷം
അന്ധ വനിതാ പുനരധിവാസ കേന്ദ്രത്തില്‍ ഓണാഘോഷം
