കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയുടെ എംഎൽഎയും ആയിരുന്ന ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് മകൻ ചാണ്ടി ഉമ്മൻ. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. നിലവിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37000 കടന്നിരിക്കുകയാണ്.