.ജയ്പൂർ . പുതിയതായി വാങ്ങിയ കാർ പ്രതീക്ഷിച്ച വിധം ഓടാത്തതിന് അതിൻറെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖാന്റെയും ദീപികയുടെയും പേരിൽ കേസ് കൊടുത്തു അഭിഭാഷകൻ. രാജസ്ഥാനിലെ ഭരത് പുരിലുള്ള മധുര ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെയുള്ള പരാതി .അഭിഭാഷകൻ കൃതി സിംഗ് ആണ് കേസ് കൊടുത്തത്. വഞ്ചന ആരോപിച്ചാണ് കേസ്. ഹരിയാനയിലെ സോണിപതത്തിൽ നിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022 ലാണ് സിംഗ് കാർ വാങ്ങിയത് .അധികം വൈകാതെ വണ്ടിക്ക് കാര്യമായ സാങ്കേതിക പിഴവ് ഉണ്ടെന്ന് സിംഗ് ആരോപിച്ചു .വാങ്ങിയ സ്ഥാപനത്തോട് പറഞ്ഞപ്പോൾ അത് നിർമ്മാണ തകരാർ ആണെന്ന് സമ്മതിച്ചു .താൽക്കാലിക പരിഹാരവും നിർദ്ദേശിച്ചു .പ്രശ്നം പതിവായതോടെ സാമ്പത്തിക നഷ്ടവും ശാരീരിക, മാനസിക ബുദ്ധിമുട്ടുണ്ടായി എന്നും പരാതിയിൽ അഭിഭാഷകൻ പറയുന്നു .
Related Posts

എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക പാറിച്ച് വൈക്കം സ്വദേശി
ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഒൻപതാമത് വാർഷിക ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽദേശീയ പതാക ഉയർത്തിവൈക്കം ചെമ്മനത്തുകര സ്വദേശിആൻസ്മരിയൻ M കമ്മട്ടിൽ.ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആൻസ്മരിയൻവൈക്കം സെൻ്റ് ജോസഫ്…

തൃശൂർ :എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി ബോധവത്കരണം വയനാട് നാട്ടുകൂട്ടം…

മകനെയും 26 നായ്ക്കളെയും വീട്ടിലാക്കി യുവാവ് നാട് വിട്ടു.
തൃപ്പൂണിത്തുറ.മകനെയും 26 നായ്ക്കളെയും വാടകവീട്ടിലാക്കി യുവാവ് നാട് വിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ പോലീസിന്റെ സഹായം തേടി. മകനെ മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചു. മൂന്ന് ദിവസമായി…