കോട്ടയം നഗരസഭയിൽ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്ത കേസിൽ പ്രതിയായ ജീവനക്കാരൻ അറസ്റ്റിൽ .വൈക്കം നഗരസഭാ ജീവനക്കാരൻ കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസി(34)നെയാണ് കൊല്ലത്തെ ലോഡ്ജിൽ നിന്ന് വിജിലൻസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത് . കോട്ടയം നഗരസഭയിൽ ജോലിക്ക് ഇരിക്കവെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പിന്നീട് ഇയാൾ സ്ഥലം മാറി വൈക്കത്തോട്ട് പോയി അതിനുശേഷം 2024 ഓഗസ്റ്റിലാണ് ഈ തട്ടിപ്പ് പുറത്തറിയുന്നത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് സ്ഥലവും കാറും ബൈക്കുകളും സ്വർണവും ഒക്കെ ഇയാൾ വാങ്ങി. കൊല്ലം കോർപ്പറേഷൻ ജീവനക്കാരിയായിരുന്ന പ്രതിയുടെ അമ്മ ശ്യാമളയുടെ പേര് കോട്ടയം നഗരസഭയിലെ പെൻഷൻകാരുടെ പട്ടികയിൽ എഴുതി ചേർത്ത് ഇവരുടെ കൊല്ലത്തെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് തുക മാറ്റിയത്. ശ്യാമള മരിച്ച ശേഷം സമാനരീതിയിൽ അവരുടെ കുടുംബപെൻഷനും തട്ടിയെടുത്തു ഇയാൾ എടിഎം കാർഡ് മൊബൈൽ ഫോണാണ് ഒന്ന് ഉപയോഗിച്ചില്ല എന്നാൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഇതിലൂടെ ഇടപാടുകൾ നടത്തുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *