വൈക്കം :എസ് എൻ ഡി പി യോഗം വൈക്കം തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർക്കു വേണ്ടി വൈക്കം ആശ്രമം സ്കൂൾ അങ്കണത്തിൽ സംയുക്തമായി സംഘടിപ്പിച്ച ശാഖാ നേതൃത്വ സംഗമം 2025 എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സമ്മേളനത്തിൽ അദ്ദേഹംഈഴവർ വോട്ടുബാങ്ക് രാഷ്ട്രീയത്തിനു പ്രാധാന്യം നൽകി പ്രവർത്തിക്കണം എന്നും ഇടതായാലും വലതായാലും ഈഴവർക്കു ഭരണത്തിൽ പങ്കാളികളാകാൻ ഈഴവ എം എൽ എ മാർ സഭയിൽ ഉണ്ടാകണ മെ ന്നും,സാമൂഹ്യനീതിയിൽ പറയുന്ന പോലെ സമുദായനീതി ഈഴവർക്കും ഉറപ്പു വരുത്തണം.മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാൻ അവർക്കു സാധിച്ചു അതാണ് അവരുടെ മിടുക്ക്. ഗുരുദേവൻ്റെ പേരിൽ ഉണ്ടായ സർവ്വകലാശാലയിൽ പോലും വൈസ്ചാൻസലറായിട്ട് നിയമിതനായത് മലപ്പുറത്തുകാരനാണെന്നും നമ്മൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുവലതു പാർട്ടികൾ പറയുന്നത് മുസ്ലിം ലീഗ് മതേതര പാർട്ടിയാണ് എന്നാണ്. എന്നാൽ അവർ ഒരിക്കലും മറ്റു മതത്തിൽ പെട്ടവരെ ഒരുസ്ഥാനത്തും വയ്ക്കാറില്ല. മന്ത്രിസ്ഥാനങ്ങൾ കിട്ടിയാൽ ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും മറ്റ് സമുദായങ്ങളിൽ നിന്നും വെയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം തുറന്നു പറയുന്ന എന്നെ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചേർന്ന് വർഗ്ഗീയ വാദിയായി ചിത്രീകരിച്ച് ചർച്ചകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.നതൃത്വസംഗമത്തിൽ എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി, വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, വൈക്കം യൂണിയൻ സെക്രട്ടറി എം പി സെൻ സ്വാഗതവും, തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ നന്ദിയും സെക്രട്ടറി എസ് ഡി സുരേഷ് ബാബു,വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ, മറ്റ് യൂണിയൻ നേതാക്കൾ എന്നിവരും സംഗമത്തിൽ പങ്കെടുത്തു. രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ഉച്ച കഴിഞ്ഞ് നേതാക്കളുമായി തുറന്ന ആശയവിനിമയം നടത്തുമെന്നും സംഘാടകർ അറിയിച്ചു.
ഈഴവർ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കണം -വെള്ളാപ്പള്ളി നടേശൻ
