അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കും ഇടുക്കിയുടെ വികസനത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു എന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന യോഗത്തിൽ പറഞ്ഞു. അവസാനം നിമിഷവും ഇടുക്കിയുടെ വികസനത്തിനു വേണ്ടി തിരുവനന്തപുരത്ത് വച്ച് നടന്ന റവന്യൂ അസംബ്ലി യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം മരിക്കുന്നത്. ഒരിക്കലും തീരാത്ത ഭൂമി പ്രശനം, അടച്ച തോട്ടങ്ങൾ തുറക്കുക, എല്ലാലയങ്ങളും വാസയോഗ്യമാക്കുക, തുടങ്ങിയവ അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു. എന്ന് അനുശോചന യോഗത്തിൽ സംസാരിച്ച നേതാക്കന്മാർ പറഞ്ഞു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ,എൻ രാജൻ, പി പ്രസാദ്, കെ.രാധാകൃഷ്ണൻ എം പി, എംഎൽഎമാരായ എംഎം മണി, സെബാസ്റ്റ്യൻ കുളത്തിങ്കൽ,എ.രാജാ, മുൻ മന്ത്രി കെ. പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, സി വി വർഗീസ്, അഡ്വക്കേറ്റ് ജോയ്സ് ജോർജ്, ഈ എം ആഗസ്തി ജോസ് ഫിലിപ്പ്, അഡ്വക്കേറ്റ് അലക്സ്കോഴിമല, അഡ്വക്കേറ്റ് സിറിയക് തോമസ്,പി എസ് രാജൻ എന്നിവർ സംസാരിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു
