തിരുവനന്തപുരം: ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകാം. ഇതു സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു. യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
സ്‌കൂളിലെ ഓണം, ക്രിസ്തുമസ്, റംസാൻ ആഘോഷങ്ങൾക്ക് ഇനിമുതൽ യൂണിഫോം നിർബന്ധമില്ല
