പറവൂർ: രാജീവ് ഗാന്ധിയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് പറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ സി സി അംഗം കെ പി ധനപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോടുള്ള സ്വപ്നങ്ങളാണ് ഇന്ത്യയെ പുരോഗതിയുടെ പാതയിൽ എത്തിച്ചതെന്നും, ഈ രാജ്യത്തെ ഇനി മുമ്പോട്ട് നയിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയുള്ളൂ എന്നും ജനാധിപത്യത്തെ ഹനിക്കുന്ന ഈ കാലത്ത് അത് മുറുകേ പിടിക്കാൻ നിലകൊണ്ട നേതാവാണ് രാജീവ് ഗാന്ധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ വൈസ് ചെയർമാൻ എം. ജെ രാജു, രമേശ് ഡി കുറുപ്പ്, സജു തോമസ്, എൻ മോഹനൻ, പൗലോസ് വടക്കഞ്ചേരി, കെ പി തോമസ്, അജിത്ത് വടക്കേടത്ത്, സോമൻ മാധവൻ, പി വി ഏലിയാസ്, ജലജാരവീന്ദ്രൻ, ലിജി ലൈഘോഷ്, നടരാജൻ നീണ്ടൂർ, ഫ്രാൻസിസ് തെക്കുംതോടത്ത്, നിർമ്മലാരാമൻ, തുടങ്ങിയവർ സംസാരിച്ചു.
ജനാധിപത്യത്തെ ഊട്ടിയുറപ്പിച്ച നേതാവ് രാജീവ് ഗാന്ധി കെ പി ധനപാലൻ
