2025 നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു

. നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു .ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ natboard.edu.in,nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് മൂന്നിന് 1052 പരീക്ഷ കേന്ദ്രങ്ങളിൽ ആയിട്ടാണ് പ്രവേശന പരീക്ഷ നടന്നത് .ഈ വർഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. അഖിലേന്ത്യ 50 ശതമാനം ക്വാട്ട മെറിറ്റ് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും. അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക നയങ്ങൾ അനുസരിച്ച് സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള മെറിറ്റ് ലിസ്റ്റുകൾ പുറത്തിറക്കും. വ്യക്തിഗത സ്കോർകാർഡുകൾ 2025 ഓഗസ്റ്റ് 29 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. ഇത് ആറുമാസത്തേക്ക് ലഭ്യമായിരിക്കും .ഉദ്യോഗാർത്ഥിത്വം താൽക്കാലികം ആണെന്നും കൗൺസിലിങ്ങിന്റെയും പ്രവേശനത്തിന്റെയും സമയത്ത് യഥാർത്ഥ രേഖകൾ പരിശോധിക്കുന്നതിന് വിധേയമായിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും പൊരുത്തക്കേടുകൾ ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗാർത്ഥിത്വം റദ്ദാക്കിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *