കോതമംഗലം: തിരുവനന്തപുരം കവടിയാര്‍ ഹില്‍ട്ടന്‍ വെല്‍നസ് കഫേ ആന്റ് തെറാപ്പി സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രകൃതി മിത്ര പുരസ്‌കാരം 2025 എഴുത്തുകാരനും ഡെയറിംഗ് പ്രിന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. കമല്‍ എച്ച് മുഹമ്മദിന് ലഭിച്ചു. അഡ്വ. പ്രശാന്ത് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രമോദ് പയ്യന്നൂര്‍ അവാര്‍ഡ് ഡോ. കമല്‍ മുഹമ്മദിന് കൈമാറി. ഡോ. കമല്‍ തന്റെ പുതിയ കുട്ടികളുടെ പ്രചോദനാത്മക പുസ്തകം ‘മുള്ളും നുള്ളും’ അഡ്വ. പ്രശാന്ത് എംഎല്‍എക്കും ഡോ. പ്രമോദ് പയ്യന്നൂരിനും സമ്മാനിച്ചു. കണ്ണൂര്‍ സ്വദേശിയായ കമല്‍ ഇപ്പോള്‍ നേര്യമംഗലത്താണ് താമസിക്കുന്നത്.ക്യാപ്ഷന്‍.. പ്രകൃതി മിത്ര പുരസ്‌കാരം 2025 ഡോ. കമല്‍ എച്ച് മുഹമ്മദിന് ഡോ. പ്രമോദ് പയ്യന്നൂര്‍ സമ്മാനിക്കുന്നു.
പ്രകൃതി മിത്ര പുരസ്‌കാരം കമല്‍ എച്ച് മുഹമ്മദിന്
