കൊച്ചി:മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന്.ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുമ്പോൾ ആണ് ജസ്റ്റിസ് കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത് .കേസിൽ നാളെയും വാദം തുടരും .കേസിലെ പരാതിക്കാരിയെ കഴിഞ്ഞദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു . വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഈ വാദത്തിനിടെ പരാതിക്കാരിചൂണ്ടിക്കാട്ടി .എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. വേടനൂമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടു പരാതിക്കാരി പറഞ്ഞു .
Related Posts
തിരുവനന്തപുരം വികാസ് ഭവൻ കെ എസ് ആർ ടി സി ഡിപ്പോയുടെ ബജറ്റ് ടുറിസം പദ്ധതിയുടെ ഭാഗമായി വികാസ് ഭവൻ ഉല്ലാസയാത്രയുടെ നൂറാമത്തെ ട്രിപ്പിന്റെ ആഘോഷം ഇന്ന്…
തത്സമയ കണ്ടെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു
കോതമംഗലം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കൃതി’ തത്സമയ കണ്ടെഴുത്ത് മത്സരം എന്ന പേരിൽ പുതുമയാർന്ന ഒരു വായനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനി…
സഹകരണ ഓണ ചന്തക്ക് തുടക്കമായി
കോതമംഗലം: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് അങ്കണത്തില്‍ മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ഓണ വിപണി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക്…
