പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു.

കോട്ടയം .പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അബ്ദുൽ ഖാദർ (63) അന്തരിച്ചു .കരൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് .സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയകൊള്ളി കബർസ്ഥാനിൽ .1994 മുതൽ മലയാള സിനിമ സജീവമായ ഇദ്ദേഹം 25ൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെയും ദിലീപിനെയും ഒക്കെ പ്രധാന വേഷത്തിൽ എത്തിയ സുദിനമായിരുന്നു അദ്ദേഹത്തിൻറെ ആദ്യചിത്രം. ത്രിമൈൻ ആർമി ,മലയാളമാസം ചിങ്ങം ഒന്ന് ,ന്യൂസ് പേപ്പർ ബോയ് അപരന്മാർ നഗരത്തിൽ ,ഓട്ടോ ബ്രദേഴ്സ് ,ജഗതി ജഗദീഷ് ഇൻ ടൗൺ, കളേഴ്സ് തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *