അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; പക്ഷേ അന്തസ്സ് ഹനിക്കരുത്

. മീനങ്ങാടി വയനാട്. അധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലന്നും ,എന്നാൽ കുട്ടികളുടെ അന്തസ്സ് ഹനിക്കാൻ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ അംഗം ബി .മോഹൻ കുമാർ പറഞ്ഞു .സംസ്ഥാന ബാലവകാശ കമ്മീഷൻ വയനാട് ജില്ലയിലെ സ്കൂളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി മീനങ്ങാടി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോദിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതം ഉണ്ടാക്കാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരാതി ലഭിച്ചത് കൊണ്ടാണ് അത് വിലക്കുന്ന ഉത്തരമുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതം ഉണ്ടാകാതെ ബാഗ് പരിശോധിക്കുക .അധ്യാപകരും ബാലവകാശ കമ്മീഷനും തമ്മിൽ കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് അധ്യാപകർക്ക് എതിരാണെന്ന് തോന്നേണ്ടതില്ല .കുട്ടികളുടെ ഉത്തരവാദിത്വം അധ്യാപകർക്കാണെന്നും വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെ കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാവും എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *