നടൻ മോഹൻലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി, താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം 2024ല്‍ തിയേറ്ററുകളിലെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷൻ മേക്ക, ഷാനയ കപൂര്‍, സാറ ഖാൻ, ശ്രീകാന്ത് മേക്ക എന്നിവരും രാഗിണി ദ്വിവേദിയാണ്. കാണ്ഡഹാറിന് ശേഷം മോഹൻലാലുമായി രാഗിണി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വൃഷഭ.
ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ഏകതാ ആര്‍ കപൂര്‍, ശോഭ കപൂര്‍, കണക്‌ട് മീഡിയയുടെ വരുണ്‍ മാത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത്.