.ഇടുക്കി. രാജാ കാടിനു സമീപം വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു .തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്നു തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്. ബസ് അമിതവേഗത്തിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത് . കുട്ടികൾ അടക്കം പത്തൊമ്പത് പേരാണ് ബസ്സിൽ ഉണ്ടായിരുന്നത് .മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം .രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു അമിതവേഗതയാണ് കാരണം
