ഡൽഹി: ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടതിയേക്കും.പാർലമെൻറിൽ നിന്നാകും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ ആരംഭിക്കുക. വിജയ് ചൗക്കിൽ മാർച്ച് തടഞ്ഞേക്കും.30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാം എംപിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ ഉറച്ചു നില്ക്കകയാണ് കോൺഗ്രസ്. അതേസമയം രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു.
വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണം; ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും
