പീരുമേട്:വണ്ടിപ്പെരിയാർ മ്ലാമല അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യമാ സ്വദിക്കുവാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വെല്ലുവിളിയായി സാമൂഹിക വിരുദ്ധശല്യമെന്ന് പരാതി. തേക്കടിയിലും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലുമെത്തുന്ന സഞ്ചാരികളിൽ പലരും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ദർശിക്കുവാൻ എത്താറുണ്ട്. രാത്രി കാലങ്ങളിൽ മദ്യപസംഘങ്ങൾ മദ്യക്കുപ്പികൾ വെള്ള ചാട്ടത്തിലേക്ക് വലിച്ചെറിയുന്നത് കുപ്പിച്ചില്ലുകൾ കാലിൽ തറച്ച് അപകടം ഉണ്ടാകുന്നതായാണ്പരാതി. സാമൂഹിക വിരുദ്ധശല്യം നിയന്ത്രിക്കുന്നതിനായി വണ്ടിപ്പെരിയാർ പോലീസിന്റെ രാത്രി കാല പട്രോളിംഗ് നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ പരിസരം സാമൂഹ്യ വിരുദ്ധർ കൈയ്യടക്കി
