ത്രിശൂര്‍: ആള് താമസമില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 10,500 രൂപ മോഷണംപോയി. ഗുരുവായൂര്‍ ചാമുണ്ഡേശ്വരി റോഡില്‍ കാര്‍ത്തികയില്‍ പരേതനായ ഗോപാലന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്.
ഭാര്യ പ്രഭാവതി മാത്രമാണ് ഇവിടെ താമസം. രണ്ടുദിവസംമുമ്ബ് ഇവര്‍ വീട് പൂട്ടി മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ചുമരില്‍ തൂക്കിയിട്ടിരുന്ന താക്കോലെടുത്ത് അലമാര തുറന്നാണ് പണം മോഷ്ടിച്ചത്.
മറ്റൊരു അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ല. ടെമ്ബിള്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍ വി.പി.അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാളവിദഗ്ധരുംസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.