.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘ വിസ്ഫോടനം.മേഘ വിഭജനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാലു മരണം. 50ലേറെ പേരെ കാണാനില്ലെന്ന് വിവരമുണ്ട്. ഉത്തരകാശിയിലെ ധാരാളി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിലാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തി ഒഴുകിവന്ന പ്രളയജലം വീടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു വാഹനങ്ങളും ജനങ്ങളും അടക്കം ഒഴുക്കിൽപ്പെട്ടു വീടുകൾ തകർന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളം എത്തുന്നതിന് ഹോംസ്റ്റേക്കുകൾ മറ്റുമുള്ള സ്ഥലമാണിത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് .സൈന്യവും എത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദി തീരത്തെ താമസക്കാരും മറ്റും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് വെള്ളപ്പാച്ചിലിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് .തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട് .നിരവധി ഹോട്ടലുകൾ മിന്ന പ്രളയത്തിൽ ഒലിച്ചുപോയി .
ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും
