മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ജബ്ബാറിന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
മലപ്പുറം ജില്ലാ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. ഷാജിർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാനു വളാഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി കരീം വേങ്ങര, മുഹമ്മദലി എ.ആർ നഗർ, മുസ ഹാജി ചെറുമുക്ക്, കാസാൻ സഭ ജില്ലാ പ്രസിഡൻ്റ് കെ.ടി. മുഹമ്മദലി , എൻ. വൈ.ന സി സംസ്ഥാന പ്രസിഡൻ്റ് സി.കെ. ഗഫൂർ, എൻ. വൈ.സി സംസ്ഥാന ട്രഷറർ സി.കെ.അഷ്റഫ്, എൻ. വൈ.സി ജില്ലാ പ്രസിഡൻ്റ് നൗഷാദലി കൊല്ലഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു..
പാർട്ടിയുടെ ദേശീയ തലത്തിൽ മലപ്പുറം ജില്ലയുടെ പ്രതിനിധിത്യം ലഭിച്ചതിൽ പ്രവർത്തകർ അഭിമാനം പ്രകടിപ്പിച്ചു. കെ.എ. ജബ്ബാറിൻ്റെ പ്രവർത്തനപരിചയത്തിനും നേതൃപാടവത്തിനും അംഗീകാരമായി ദേശീയ നേതൃത്വം നൽകിയ അംഗീകാരമായി നേതാക്കൾ അഭിപ്രായപ്പെട്ടു.
എൻ.സി.പി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.എ. ജബ്ബാറിന് സ്വീകരണം നൽകി.
