പ്രൊഫ. എം.കെ സാനു മാഷിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി

അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനുവിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ത്തമാനകാല കേരളസമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു അദേഹത്തിന്റെ ജീവിതം.അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ പത്തു മണി വരെ കൊച്ചിയിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്റെ അന്ത്യം ക‍ഴിഞ്ഞ ദിവസം അ‍ഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം. 98വയസായിരുന്നു അദ്ദേഹത്തിന്.

Leave a Reply

Your email address will not be published. Required fields are marked *