തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ, രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.ദിയയുടെ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ കീഴടങ്ങിയിട്ടുള്ളത്.
സാമ്പത്തിക തട്ടിപ്പ് കേസ് ;ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി
