നെഹ്റു ട്രോഫി ജലമേളയ്ക്ക് നാളെ തുടക്കമാകും

Kerala

ആലപ്പുഴ: പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയ്ക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ കാണുവാൻ സംസ്ഥാന മന്ത്രിമാരും ചീഫ് ജസ്റ്റിസ് അടക്കം നിരവധി പ്രമുഖർ എത്തും. വള്ളംകളി പ്രമാണിച്ച് രണ്ടായിരത്തിലധികം പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

അതേസമയം, വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് പോയിന്റ് വിതരണവും യൂണിഫോം വിതരണവും ബുധനാഴ്ച മുതൽ ആരംഭിച്ചിരുന്നു. ജലമേളയുടെ ട്രോഫിയുമായുള്ള പര്യടനം കഴിഞ്ഞദിവസം മുഖ്യമായും നടന്നിരുന്നു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലേക്കും തിരിച്ച് ആലപ്പുഴയിലേക്കുമാണ് ട്രോഫി പര്യടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *