ഗ്രാമികയിൽ ഇ.കെ.ദിവാകരൻ പോറ്റി അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വിവർത്തന സാഹിത്യകാരനുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ പരിപാടികൾ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ദിവാകരൻ പോറ്റി സ്മാരക വിവർത്തന സാഹിത്യ പുരസ്കാരസമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.ഭരണഘടനയുടെ ലക്ഷ്യങ്ങളെ തകർക്കാൻ ഭരണഘടനയെത്തന്നെ ഉപയോഗിക്കുന്ന ആപത്ക്കരമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുരസ്കാരജേതാവായ എ.കെ.റിയാസ് മുഹമ്മദിനുവേണ്ടി മക്കളായ മാസിൻ, മസ്ന എന്നിവർ ഏറ്റുവാങ്ങി. ഡോ.വടക്കേടത്ത് പത്മനാഭൻ പ്രശസ്തിപത്രം വായിച്ചു.അമ്പതു വർഷം മുമ്പുണ്ടായ അടിയന്തിരാവസ്ഥയുമായി ഇക്കാലത്തെ രാഷ്ട്രീയ ത്തെ താരതമ്യപ്പെടുത്തുകയല്ല, അക്കാലത്തുനിന്ന് നാമെന്തു പാഠം പഠിച്ചു എന്നതാണ് പ്രധാനമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ അഭിപ്രായപ്പെട്ടു. ‘അടിയന്തിരാവസ്ഥ അമ്പതാണ്ട് പിന്നിടുമ്പോൾ ‘ എന്ന വിഷയത്തിൽ ഈ വർഷത്തെ ദിവാകരൻ പോറ്റി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണനിർവ്വഹണ വിഭാഗം നിയമം ലംഘിക്കുമ്പോൾ കടിഞ്ഞാണിടേണ്ട ജുഡീഷ്യറിയും പരാജയപ്പെടുന്നതാണ് ഇന്നത്തെയവസ്ഥ. സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ മുഖ്യധാരയിലെ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. അടിയന്തിരാവസ്ഥയെ പരാജയപ്പെടുത്തിയത് ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങളായിരുന്നു. ഇന്നത്തെയവസ്ഥയെ നേരിടുന്നതിൽ ഉത്തർ പ്രദേശിലേയും ബീഹാറിലേയും ജനങ്ങളിൽ തന്നെയാണ് പ്രതീക്ഷയുള്ളതെന്നും അദ്ദഹം പറഞ്ഞു. സാഹിത്യ അക്കാദമി മുൻ ‘ ഓഫീസർ ഈ.ഡി.ഡേവീസ് അനുസ്മരണ പ്രസംഗം നടത്തി. ഗ്രാമിക ആരംഭിക്കുന്ന ദിവാകരൻ പോറ്റി സ്മാരക വായനശാലയുടെ ധനസമാഹരണം ആശ മാധവനിൽനിന്ന് ഒരു ലക്ഷം രൂപയുടെ ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെആർ.ജോജോ ഉദ്ഘാടനം ചെയ്തു. പുസ്തക സമാഹരണം മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ ഐ.ബാലഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, ട്രഷറർ സി.മുകുന്ദൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : 1,2. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ.കെ.ദിവാകരൻ പോറ്റി അനുസ്മരണം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ് ഘാടനം ചെയ്യുന്നു. 3. ഇ.കെ. ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്കാരം മന്ത്രി കെ.രാജനിൽ നിന്നും എ.കെ.റിയാസ് മുഹമ്മദിനുവേണ്ടി മക്കൾ മാസിൻ, മസ്ന എന്നിവർ ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *