തിരു :തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച അപചയത്തെകുറിച്ചും ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും അഭിപ്രായപ്പെട്ടത് വസ്തുതയും വളരെ ശരിയായ നിരീക്ഷണവുമായിരുന്നുവെന്നും യാഥാർഥ്യം തിരിച്ചറിഞ്ഞു മനസ്സുതുറന്ന പാലോട് രവിയെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പറഞ്ഞു. വളരെ മുതിർന്ന നേതാവാണ് പാലോട് രവിയെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തിൽ നിന്നുമാണ് ഇത്തരം ഒരു നിരീക്ഷണം നടത്തിയതെന്നും അതിനു കാലികപ്രസക്തിയുണ്ടെന്നും അദ്ദേഹത്തോട് വിശദീകണം തേടുന്ന കോൺഗ്രസ് നേതാക്കൾ ഏതുലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാസമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഐ എൻ എൽ ജില്ലാ പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സബീർ തൊളിക്കുഴി, സജീർ കല്ലമ്പലം,ബുഹാരി മന്നാനി, നസീർ തൊളിക്കോട്, ഹിദായത്ത് ബീമാപ്പള്ളി, നജുമുന്നിസ,സജീദ് പാലത്തിങ്കര, ഷാഹുൽ ഹമീദ്പരുത്തിക്കുഴി, കാച്ചാണി അജിത്, വി എസ് സുമ, ബീമാപ്പള്ളി താജുദീൻ, നാസർ കുരിശ്ശടി, സുൽഫിക്കർ നെടുമങ്ങാട്, വെമ്പായം സിദ്ധിക്ക്, യു എ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Related Posts

അഹമ്മദാബാദ് വിമാനാപകടം: കാരണക്കാരൻ ക്യാപ്റ്റനോ?
വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടുമായി വാള് സ്ട്രീറ്റ് ജേര്‍ണല്‍. രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന്…

വെങ്ങാനൂർ ചാവടിനട സ്കൂളിൽ അപകടപരമായി നിന്ന ഇലക്ട്രിക് പോസ്റ്റ് നീണ്ട ഒന്നര വർഷകാലമായി സ്കൂൾ പ്രിൻസിപ്പാൾ ആഴാകുളം KSEB സെഷൻ AE യ്ക്ക് പരാതി നൽകിയിട്ടും യാതൊരു…

50സീറ്റുകളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി
ന്യൂഡൽഹി: 2026ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിചെക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ കൂടുതൽ സജീവമാകാൻ…