കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈറോഡ് രണ്ടുമാസത്തോളം വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചുകൊണ്ടാണ് പണി മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. മാസങ്ങള്‍ക്കു മുമ്പ് കനത്ത മഴയില്‍ ഇവിടെയുണ്ടായിരുന്ന കലുങ്ക് ഇടിഞ്ഞു പോയിരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ പണിതീര്‍ക്കുവാനായി വ്യക്തമായ കരാറില്ലാതെയാണ് ഈ വര്‍ക്ക് നടക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. റോഡിന് നടുവിലുള്ള ഈ ചതിക്കുഴി മനസ്സിലാക്കാതെ വരുന്ന വാഹനങ്ങള്‍ തകരാറിലാകുന്നത് ഇവിടെ നിത്യ സംഭവമാണ്. കലുങ്ക് നിര്‍മാണത്തിന് എന്ന പേരില്‍ ഇവിടെ പണിതിരിക്കുന്ന കരിങ്കല്‍ ഭിത്തികള്‍ വരെ തീരെ നിരവാരം ഇല്ലാത്തതാണെന്ന് സമീപ വാസികള്‍ ആരോപിക്കുന്നു.
നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മ്മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍
