1947ന് മുന്‍പ് പോര്‍ച്ചുഗീസുകാരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കിവരുന്ന ലത്തീന്‍ കത്തോലിക്കാ മുക്കുവ സംവരണം ഇന്ന് വ്യാപകമായി അനര്‍ഹര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. അതുപോലെ വിഴിഞ്ഞം ഇടവകയെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ പഴയ അലൈന്‍മെന്‍റ് അട്ടിമറിച്ച് കോട്ടപ്പുറത്തുകൂടി പള്ളികളേയും സ്കൂളുകളേയും നിരവധി ഭവനങ്ങളേയും ബാധിക്കുന്ന ഒരു കിലോമീറ്റര്‍
തുരങ്കപാത സമീപത്തുള്ള വയല്‍വഴി മാറ്റണമെന്നും ആവശ്യപ്പെട്ട് “തീരജ്വാല” കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂറിന് നിവേദനം നല്കി.
തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം, ജനറല്‍ സെക്രട്ടറി ഡോ ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ട്രഷറര്‍ ക്ലമന്‍സ്, വൈസ് ചെയര്‍മാന്‍മാരായ പി സ്റ്റെല്ലസ്, അഡ്വ ലഡ്ഗര്‍ ബാബ, ലീല എം, ജോയിന്‍റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, റ്റീന എം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ ബോസ്കൊ, പെട്രീഷ്യ, ലജിത എന്നിവര്‍ സന്നിഹിതരായിരുന്നു.
