കുമളി: കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പിച്ചു. അമരാവതി സ്വദേശി ജോബിൻ ചാക്കോയെ ആണ് ആക്രമിച്ചത്.ഇന്ന് വൈകിട്ട് എട്ടു മണിയോടെ ജീപ്പിലെത്തിയ സംഘം ജോബിന്‍റെ രണ്ട് കാലും തല്ലിയൊടിക്കുകയും കാലില്‍ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സി.പി.എം നേതാവിനെതിരെ ഫേസ്ബുക്കില്‍ മോശം കമന്‍റ് പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ജോബിനെതിരെ സി.പി.എം കുമളി ലോക്കല്‍ കമ്മിറ്റി ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.