പല പദ്ധതികളും മുടങ്ങും: കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ തള്ളി കേന്ദ്രം

Breaking Kerala National

തിരുവനന്തപുരം: കേരളത്തിനുള്ള ദീർഘകാല വായ്പകൾ കേന്ദ്രം വെട്ടിക്കുറച്ചതിനെ തുടർന്ന് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രതിസന്ധിയിൽ.
2044 കോടിയുടെ കേരളത്തിന്റെ അപേക്ഷ ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസർക്കാർ തള്ളി.
കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ചെലവുകൾ ചൂണ്ടിക്കാട്ടി കേരളം 2044 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
പക്ഷെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് വികസന പദ്ധതികളിൽ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുക നിഷേധിച്ചത്.
സ്വച്ഛ് ഭാരത് മിഷൻ, ആയുഷ്മാൻ ഭാരത്, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നിവയ്ക്ക് കേന്ദ്രം ബ്രാൻഡിംഗ് നിർബന്ധമാക്കിയിരുന്നു. എന്നാൽ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികൾ കേന്ദ്ര പദ്ധതിയെന്ന ലേബൽ നൽകാൻ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *